വിള നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1281499
Monday, March 27, 2023 1:05 AM IST
കുന്നംകുളം: കാണിയാംപാൽ പാടത്തു കാർഷിക വിളകൾ നശിപ്പിച്ച പന്നികളിലൊന്നിനെ ഇന്നലെ പുലർച്ചെ വെടിവച്ചു കൊന്നു. അംഗീകൃത തോക്ക് ലൈസൻസുള്ള പോർക്കുളം സ്വദേശിയായ മുകേഷാണു ഏറുമാടംകെട്ടി കാത്തിരുന്നു വെടിവച്ചു പിടികൂടിയത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, കൗണ്‍സിലർമാരായ വി.കെ. സുനിൽകുമാർ, എം.വി. വിനോദ്, ലബീബ് ഹസ്സൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എ. വിനോദ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി. രമിത എന്നിവർ സ്ഥലത്തെത്തി. കാട്ടുപന്നിയെ പിന്നീടു കുഴിച്ചുമൂടി.
പൊതുഇടങ്ങളെ തിരിച്ചുപിടിക്കണം: പ്രഫ.കെ. സച്ചിദാനന്ദൻ
കോലഴി : നമ്മുടെ പൊതു ഇടങ്ങളെ മതപുനരുത്ഥാനത്തിന്റെ സ്വകാര്യ ഇടങ്ങളാക്കി പരിവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന കാലത്ത് അവയെ തിരിച്ചുപിടിച്ചു കൊണ്ടു മാത്രമെ പുതിയ നവോത്ഥാനത്തെപ്പറ്റിയുള്ള സംഭാഷണങ്ങൾ ആരംഭിക്കാനാവു എന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ്് പ്രഫ.കെ. സച്ചിദാനന്ദൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാനസമ്മേളന ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് "നവനവോത്ഥാനം കേരളത്തിൽ ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടാഗോറിന്റെ ഗീതാഞ്ജലി ടി.സൂര്യ ആലപിച്ചു. ഡോ. കാവുന്പായി ബാലകൃഷ്ണൻ , പ്രഫ.ഇ. രാജൻ, അഡ്വ. ടി.വി.രാജു , എം.എൻ ലീലാമ്മ എന്നിവർ സംസാരിച്ചു.