ചാ​ത്ത​ൻ​മാ​സ്റ്റ​ർ റോ​ഡ് നി​ർ​മാ​ണം: സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി
Monday, March 27, 2023 1:08 AM IST
കൊ​ട​ക​ര: ചാ​ത്ത​ൻ​മാ​സ്റ്റ​ർ റോ​ഡി​ന്‍റെ വ​ഴി​യ​ന്പ​ലം മു​ത​ൽ മാ​ടാ​യി​ക്കോ​ണം വ​രെ​യു​ള്ള ദൂ​രം റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ്ബി, കെ​ആ​ർ​എ​ഫ്ബി, നാ​റ്റ്പാ​ക്ക് എ​ന്നീ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.
റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യ്ക്കാ​യി നാ​റ്റ് പാ​ക്ക് ത​യ്യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​ട​ക​ര വ​ഴി​യ​ന്പ​ലം മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ടാ​റിം​ഗ് ഉ​ൾ​പ്പ​ടെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ള​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഫു​ൾ ഡെ​പ്ത് റി​ക്ല​മേ​ഷ​ൻ എ​ന്ന അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് ഈ ​റോ​ഡ് നി​ർ​മാ​ണം ന​ട​പ്പി​ലാ​ക്കു​ക. 34.37 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​കാ​നു​മ​തി ല​ഭി​ച്ച 8.48 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല കെ​ആ​ർ​എ​ഫ്ബി യ്ക്കാ​ണ്.
ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​യ്ക്കു​ന്ന റോ​ഡി​ൽ 5.5 മീ​റ്റ​ർ ടാ​റി​ങ്ങും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 1.5 മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റിം​ഗും എ​ന്ന നി​ല​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ക. നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
പ്ര​വ​ർ​ത്തി​യ്ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി 10 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​യ്ക്കു​ന്ന​ത്. കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​എ​സ്. ജി​തി​ൻ, അ​ഖി​ല കെ.​ പ​ദ്മ​ൻ, ഗ്രീ​ഷ്മ ബി.​സു​രേ​ഷ്, സ​ഫ്ന ബ​ക്ക​ർ, ഇ. ​എ​സ്. അ​രു​ണ്‍, കെ​ആ​ർ​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ല​യ ഒ.​പ്ര​കാ​ശ്, അ​നി​ൽ വി​ൽ​സ​ണ്‍, നാ​റ്റ് പാ​ക്ക് പ്ര​തി​നി​ധി ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.