രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭരണഘടനാ വിരുദ്ധം: രമേശ് ചെന്നിത്തല
Monday, March 27, 2023 1:10 AM IST
വ​ട​ക്കാ​ഞ്ചേ​രി: രാ​ഹു​ൽ​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ ​ന്നി ത്ത​ല പ​റ​ഞ്ഞു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​ക​മ​ല സ്വ​ദേ​ശി​നി പ്രി​യ​ല​ത​യ്ക്കു കോ​ണ്‍​ഗ്ര സ് ​പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും അ​ക​മ​ല 16-ാം ഡി​വി​ഷ​ൻ ബൂ​ത്ത് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി​ട്ടാ​ണു വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. കെ​പി​സി സി​യു​ടെ ആ​യി​രം ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു കോ​ണ്‍​ഗ്ര​സ് ബ്ലോ ​ക്ക് ക​മ്മി​റ്റി​യു​ടെയും ​മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ ര​ണ്ടു​ല​ക്ഷം രൂ​പ​യു​മ​ട​ക്കം എ​ല്ലാ​രു​ടെ​യും സ​ഹ​ക​ര​ണ ത്തോ​ടെ എ​ട്ട​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ഡി​സി​സി സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ കെ. ​അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ ജോ​സ​ഫ് ചാ​ലി​ശേ​രി, ജി​ജോ കു​ര്യ​ൻ, ഷാ​ഹി​ദ റ​ഹ്മാ​ൻ, വൈ​ശാ​ഖ് നാ​രാ​യ​ണ​സ്വാ​മി, എ.​എ​സ്. ഹം​സ, ബു​ഷ്റ റ​ഷീ​ദ്, മ​ണ​പ്പു​റം ഫൗ ​ണ്ടേ​ഷ​ൻ പി​ആ​ർ​ഒ രേ​ഷ്മ, ടി.​വി. സ​ണ്ണി, ശ​ശി മം​ഗ​ലം, ബാ​ബു​രാ​ജ് ക​ണ്ടേ​ രി, കെ.​ടി. ജോ​യ്, അ​നൂ​പ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.