ശു​ചി​മു​റി മാ​ലി​ന്യംപോലെ ജൈ​വ​മാ​ലി​ന്യ​വും ഉ​റ​വി​ട​ത്തി​ൽത​ന്നെ സം​സ്ക​രി​ക്ക​ണം: മന്ത്രി
Monday, March 27, 2023 1:10 AM IST
പെ​രി​ങ്ങോ​ട്ടു​ക​ര: അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് കെ​ട്ടി​ടം മ​ന്ത്രി​മാ​രാ​യ എം.ബി. രാ​ജേ​ഷും കെ. ​രാ​ജ​നും ചേ​ർ​ന്ന് ഉ​ദ് ഘാ​ട​നം ചെ​യ്തു. മാ​ലി​ന്യ സം​സ്ക​ര​ണം പ്ര​ധാ​ന​മാ​യും ഓ​രോ വ്യ​ക്തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി​യാ​ണെ​ന്ന് മ​ന്ത്രി എം.ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. ശു​ചി​മു​റി മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ സം​സ്ക​രി​ക്കു​ന്ന​തു​പോ​ലെ മ​റ്റ് ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണം. മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്നുവ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ഏ​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടേ​താ​യാ​ലും അ​തു വ​കവെ​ച്ചു ന​ൽ​കി​ല്ല.
ഹ​രി​ത​ക​ർ​മസേ​ന​യ്ക്ക് യൂ​സ​ർ ഫീ​സ് ന​ൽ​കാ​ത്ത​വ​രു​ടെ പ​ക്ക​ൽനി​ന്ന് അ​തു വീ​ട്ടുക​ര​ത്തി​നൊ​പ്പം ഇ​ടാ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും എം. ​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. സി.സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​കെ. ഡേ​വി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.കെ. കൃ​ഷ് ണ​കു​മാ​ർ, മു​ൻ എംഎ​ൽഎ ​ഗീ​ത ഗോ​പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ര​തി അ​നി​ൽ​കു​മാ​ർ, ജ്യോ​തി രാ​മ​ൻ, കെ.വി. ഇ​ന്ദു​ലാ​ൽ, പി.​ടി. ജോ​ണ്‍​സ​ണ്‍, സ്മി​ത അ​ജ​യ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ബി. മാ​യ, മു​ൻ പ്ര​സി​ഡ​ന്‍റ് പി.​സി. ശ്രീ​ദേ​വി, ബി​ഡി​ഒ ജോളി വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.