ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, March 27, 2023 11:26 PM IST
ന​ട​ത്ത​റ: സി​ഗ്ന​ൽ തെ​റ്റി​ച്ചു വ​ന്ന ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ലോ​റി​യും ഡ്രൈ​വ​റും ഒ​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. സി​ഗ്ന​ൽ ക്രോ​സ് ചെ​യ്യു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ എ​ര​വി​മം​ഗ​ലം തു​രു​ത്ത്വാ​ഴ​ത്ത് മ​ന സോ​മ​നാ​ഥ​ൻ ന​ന്പൂ​തി​രി(57) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് അ​പ​ക​ടം. സോ​മ​നാ​ഥ​ൻ തൃ​ശൂ​രി​ൽ നി​ന്ന് പൂ​ച്ചെ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. മ​ണ്ണു​ത്തി ഭാ​ഗ​ത്തു നി​ന്ന് ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ച്ച​ക്ക​റി ക​യ​റ്റി​യ ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​റാ​യ നെ​ന്മാ​റ കാ​വു​ങ്ങ​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ(54) ഒ​ല്ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

തൃ​ശൂ​ർ എ​ലൈ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഫു​ഡ് ഇ​ൻ​ഡ​സ്ട്രീ​സി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജാ​രാ​യി റി​ട്ട​യ​ർ ചെ​യ്ത​യാ​ളാ​ണ് സോ​മ​നാ​ഥ​ൻ. സം​സ്കാ​രം ന​ട​ത്തി. അ​ച്ച​ൻ: ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി. ഭാ​ര്യ: അ​ഞ്ജ​ന ദേ​വി (എ​സ്എ​ൻ​എ ഔ​ഷ​ധ​ശാ​ല ജീ​വ​ന​ക്കാ​രി). മ​ക്ക​ൾ: ആ​സാ​ദ്, അ​ലീ​ന.