കൊ​ട​ക​ര​യി​ൽ വ്യാ​പാ​രി​ക​ൾ​ക്ക്് ഓ​ക്സി മീ​റ്റ​റു​ക​ൾ ന​ൽ​കി
Tuesday, March 28, 2023 12:45 AM IST
കൊ​ട​ക​ര: കോ​വി​ഡി​ന്‍റെ മൂ​ന്നാം ഘ​ട്ട വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ട​ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ഓ​ക്സി​മീ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചാ​ല​ക്കു​ടി ചു​ങ്ക​ത്ത് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ചു​ങ്ക​ത്ത് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി.​പി.​പോ​ൾ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് ഷാ​ജി കാ​ളി​യ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​യ് മൂ​ത്തേ​ട​ൻ, അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ജോ​ർ​ജ് , ട്ര​ഷ​റ​ർ ജോ​ഷി നെ​ടു​ന്പാ​ക്കാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
250 പേ​ർ​ക്ക് ഓ​ക്സി മീ​റ്റ​റു​ക​ൾ ന​ൽ​കി.