"കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത​ പ​രി​ഹാ​രം വേണം'
Tuesday, March 28, 2023 12:48 AM IST
ചാ​യ്പ​ൻ​കു​ഴി: ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്നും കു​ടി​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് വേ​ന​ൽ ക​നത്തതോ​ടെ വെള്ള​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു.​ ഒ​രാ​ഴ്ച​യാ​യി ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല.​ തെ​ക്കേ പു​ളി​ങ്ക​ര, തെ​ക്കേ വെ​ട്ടി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ക​ഷ്ട​പ്പെ​ടു​ന്ന​ത്.​ ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളോ​ളം വൈദ്യുതി ന​ഷ്ട​പ്പെ​ടു​ന്ന​തും ഇ​ടയ്​ക്കി​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​തും പന്പിംഗ് ത​ട​‌​സ​പ്പെ​ടു​ത്തു​ന്നു.​
പ​ക​ൽ മു​ഴു​വ​ൻ സ​മ​യ​വും പന്പിംഗ് ന​ട​ത്തി​യാ​ലും ഒ​രു ല​ക്ഷം ക​പ്പാ​സി​റ്റി​യു​ള​ള ടാ​ങ്ക് നി​റ​യാ​റി​ല്ല.​ കു​ടു​ത​ൽ സ​മ​യം പന്പിംഗ്് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശൃ​പ്പെ​ടു​ന്നു. പീ​ലാ​ർ​മു​ഴി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ടാ​ങ്ക് മു​ഴു​വ​നാ​യി നി​റ​ഞ്ഞൊ​ഴു​കിയാൽ മാ​ത്ര​മേ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം സു​ല​ഭ​മാ​യി ല​ഭി​ക്കു​ക​യു​ള്ളു.​ കു​ഴ​ൽ​കി​ണ​റി​ലെ മോ​ട്ടോ​ർ പന്പിംഗ് ന​ട​ത്തു​ന്ന​ത് ചാ​ല​ക്കു​ടി വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സ് വ​ഴി റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ സം​വി​ധാ​നം വ​ഴി​യാ​ണ്.​ അ​തി​ര​പ്പി​ള​ളി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​വു​ന്പോ​ൾ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി ഉ​ദ്ദേ​ശി​ച്ച ഉ​പ​ഭോ​ക്താ​ക​ൾ​ക്കും മു​ൻ​കൂ​ട്ടി ഈ​പ​ദ്ധ​തി വ​ഴി വെ​ള്ളം ന​ൽകു​ന്നു​ണ്ട്.
ത​ട‌​സ​പ്പെ​ട്ടു കി​ട​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടേ​യും അ​തി​ര​പ്പി​ള​ളി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ​യും നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച് പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്ര​മേ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്ന് കാ​ണി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​എം.​ജോ​സ്, ജോ​യ് മം​ഗ​ല​ത്ത് എ​ന്നി​വ​ർ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.