ദേ​വ​മാ​ത​യ്ക്കു മു​ന്നി​ൽ പെ​ലി​ക്ക​ൻ സി​ഗ്ന​ൽ
Tuesday, March 28, 2023 12:48 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പെ​ലി​ക്ക​ൻ സി​ഗ്ന​ൽ പാ​ട്ടു​രാ​യ്ക്ക​ൽ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​നു മു​ന്പി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​നി എ​ളു​പ്പ​ത്തി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​നാ​കും. റോ​ഡി​ൻ​റെ ഇ​രു​ഭാ​ഗ​ത്തും സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്രോ​സിം​ഗ് ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്പോ​ൾ​ൾ പ​ച്ച സി​ഗ്ന​ൽ മ​ഞ്ഞ​യും ചു​വ​പ്പു​മാ​യി മാ​റു​ന്നു. ഓ​രോ ഒ​ന്ന​ര മി​നി​റ്റി​ലും ഇ​ട​വി​ട്ടു സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കും. 20 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മാ​ണ് ഓ​രോ ത​വ​ണ​യും ക്രോ​സിം​ഗി​ന് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദേ​വ​മാ​ത സ്കൂ​ളി​ലെ പി​ടി​ഡ​ബ്ലി​യു എ ​ക​മ്മി​റ്റി​യാ​ണ് ഏ​ഴു ല​ക്ഷം രൂ​പ മു​ട​ക്കി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. പെ​ലി​ക്ക​ൻ സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത്ത് അ​ശോ​ക​ൻ, വി​ദ്യാ​ർ​ഥി​ക​ളാ​യ നി​വേ​ദി​ത് പ​ത്മ​കു​മാ​ർ, കെ​വി​ൻ, ക്രി​സ്റ്റോ മു​ട്ടി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. സി​റ്റി ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​സ്എ​ച്ച്ഒ പി. ​ബി​നാ​ൻ, ദേ​വ​മാ​ത പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി പു​ന്നേ​ലി​പ്പ​റ​ന്പി​ൽ​ൽ സി​എം​ഐ, പി​ടി​ഡ​ബ്ലി​യു​എ പ്ര​സി​ഡ​ന്‍റ് സു​മി​ത്ത് മോ​ഹ​ൻ, പി​ടി​ഡ​ബ്ലി​യു​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.