മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ലോ​ക്ക​ൽ ഒ​പി തു​ട​ങ്ങി
Tuesday, March 28, 2023 12:48 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ലോ​ക്ക​ൽ ഒ​പി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കും റ​ഫ​റ​ൻ​സ് ഇ​ല്ലാ​തെ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും ലോ​ക്ക​ൽ ഒ​പി വ​ഴി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വി​ദ​ഗ്ധ ചി​കി​ൽ​സ കൃ​ത്യ​മാ​യി റ​ഫ​റ​ൻ​സ് മു​ഖേ​ന സാ​ധ്യ​മാ​ക്കും. തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ലോ​ക്ക​ൽ ഒ​പി​യു​ടെ പ്ര​വ​ർ​ത്ത​നം. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. ഷീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​നി​ഷ എം. ​ദാ​സ്, ഡോ. ​ക​രു​ണ ദാ​സ്, ഡോ. ​കെ.​വി. ദി​ലീ​പ്കു​മാ​ർ, ഡോ. ​ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജോ​സ് ചി​റ​മ്മേ​ൽ നാ​ട​ക പു​ര​സ്കാ​രം

തൃ​ശൂ​ർ: മു​ഖം ഗ്രാ​മീ​ണ നാ​ട​ക​വേ​ദി​യു​ടെ ജോ​സ് ചി​റ​മ്മേ​ൽ സ്മാ​ര​ക നാ​ട​ക പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. നാ​ട​ക സം​വി​ധാ​യ​ക​ൻ രാ​ജേ​ന്ദ്ര​ൻ താ​യാ​ട്ട്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ് എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ. 15000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പു​ര​സ്കാ​രം. ഏ​പ്രി​ൽ 23ന് ​ഒ​ള​രി​ക്ക​ര മു​ല്ല​നേ​ഴി സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.