ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി ഭീ​തിപ​ര​ത്തി
Tuesday, March 28, 2023 12:51 AM IST
പാ​ല​പ്പി​ള്ളി: ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി ഭീ​തി​പ​ര​ത്തി. പാ​ല​പ്പി​ള്ളി ഫു​ട്ബോ​ൾ മൈ​താ​ന​ത്താ​ണ് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​ന്പ​ത് ആ​ന​ക​ൾ ഇ​റ​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​ത്തി​ൽ നി​ന്നി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ഡി​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് മൈ​താ​ന​ത്തെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ പാ​ട്ട​കൊ​ട്ടി​യും ഒ​ച്ച​വ​ച്ചും ആ​ന​ക​ളെ ഓ​ടി​ച്ചു​വി​ട്ടു. പി​ള്ള​ത്തോ​ടി​ന് സ​മീ​പ​ത്തെ​ത്തി​യ ആ​ന​ക്കൂ​ട്ടം റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​ത് വാ​ഹ​ന​യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. പി​ന്നീ​ട്ട് തോ​ട്ട​ത്തി​ലേ​ക്ക് ആ​ന​ക​ൾ മാ​റി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​യ​ത്.