ശ്രീ​രാ​മ​സേ​വാ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Tuesday, March 28, 2023 12:51 AM IST
വാ​ടാ​ന​പ്പ​ള്ളി: തൃ​പ്ര​യാ​ർ ക്ഷേ​ത്ര പാ​ര​ന്പ​ര്യ അ​വ​കാ​ശ നി​വ​ർ​ത്ത​ന സ​മി​തി​യു​ടെ പ്ര​ഥ​മ ശ്രീ​രാ​മ​സേ​വാ പു​ര​സ്കാ​രം മു​ൻ തൃ​ക്കോ​ൽ ശാ​ന്തി പ​ത്മ​നാ​ഭ​ൻ എ​ന്പ്രാ​ന്തി​രി​ക്ക് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ.​എം.​കെ. സു​ദ​ർ​ശ​ൻ സ​മ്മാ​നി​ച്ചു. സു​വ​ർ​ണ​മു​ദ്ര​യും ശി​ല്പ​വും പൊ​ന്നാ​ട​യു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
തൃ​പ്ര​യാ​ർ ക്ഷേ​ത്രം ത​ന്ത്രി ത​ര​ണ​നെ​ല്ലൂ​ർ പ​ത്മ​നാ​ഭ​ൻ ന​ന്പൂ​തി​രി​പ്പാ​ട് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​നാ​യി. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രേം​രാ​ജ് ചൂ​ണ്ട​ലാ​ത്ത്, ബോ​ർ​ഡ് അ​സി.​ക​മ്മീ​ഷ​ണ​ർ വി.​എ​ൻ. സ്വ​പ്ന പാ​ര​ന്പ​ര്യ അ​വ​കാ​ശി​ക​ളെ ആ​ദ​രി​ച്ചു. ഉൗ​രാ​യ്മ പ്ര​തി​നി​ധി​ക​ൾ, മു​ൻ മേ​ൽ​ശാ​ന്തി, മേ​ൽ​ശാ​ന്തി​മാ​ർ, പാ​ര​ന്പ​ര്യ അ​വ​കാ​ശി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തൃ​പ്ര​യാ​ർ ദേ​വ​സ്വം മാ​നേ​ജ​ർ വി.​ആ​ർ. ര​മ, വാ​ർ​ഡ് മെം​ബ​ർ യു.​പി. കൃ​ഷ്ണ​നു​ണ്ണി, വി.​ആ​ർ. പ്ര​കാ​ശ​ൻ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ ആ​മ​ല​ത്ത് സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി തൃ​പ്ര​യാ​ർ ര​മേ​ശ് മാ​രാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.