ആ​രോ​ഗ്യ മേ​ഖ​ല​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി മു​ല്ല​ശേ​രി ബ്ലോ​ക്ക് ബ​ജ​റ്റ്
Tuesday, March 28, 2023 12:51 AM IST
മു​ല്ല​ശേ​രി: ആ​രോ​ഗ്യ മേ​ഖ​ല​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 18.56 കോ​ടി രൂ​പ വ​ര​വും 18.34 കോ​ടി രൂ​പ ചെ​ല​വും 22.27 ല​ക്ഷം മി​ച്ച​വും പ്ര​തീക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ച​ത്.
മു​ല്ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി വേ​ണു​ഗോ​പാ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​വ​ന നി​ർ​മാ​ണം, ടൂ​റി​സം വി​ക​സ​നം, ഉ​ത്പാ​ദ​ന, കാ​യി​ക മേ​ഖ​ല​ക​ൾ​ക്കും ബ​ജ​റ്റി​ൽ അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ദേ​വി ജ​യ​രാ​ജ​ൻ, ചാ​ന്ദി​നി വേ​ണു, സി​ന്ദു അ​നി​ൽ​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഇ.​വി. പ്ര​ബീ​ഷ്, ലീ​ന ശ്രീ​കു​മാ​ർ, ഷാ​ജു അ​ന്പ​ല​ത്ത് വീ​ട്ടി​ൽ, കെ.​എ. സ​തീ​ഷ്, ഗ്രേ​സി ജേ​ക്ക​ബ്, മി​നി ലി​യോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.