ഖേ​ലോ ഇ​ന്ത്യ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്
Wednesday, March 29, 2023 12:44 AM IST
തൃ​ശൂ​ർ: ഖേ​ലോ ഇ​ന്ത്യ പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് മ​ത്സ​രം ന​ട​ത്തു​ന്നു. 31ന് ​രാ​വി​ലെ 9.30ന് ​സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോ​ഗ്രെ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത്സ​ര​ത്തി​ന് ജി​ല്ല​യി​ലെ എ​ല്ലാ വ​നി​ത​ക​ൾ​ക്കും ക്ല​ബ് മു​ഖേ​ന​യോ വ്യ​ക്തി​പ​ര​മാ​യോ പ​ങ്കെ​ടു​ക്കാം. ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ക്കും. 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ഴു​പ​തോ​ളം​പേ​ർ പ​ങ്കെ​ടു​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന ടീ​മി​ന് ചാ​ന്പ്യ​ൻ​ഷി​പ്പും ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് റ​ണ്ണേ​ഴ്സ് അ​പ്പും, ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന താ​ര​ത്തി​ന് ബെ​സ്റ്റ് ലി​ഫ്റ്റ​ർ ട്രോ​ഫി​യും സ​മ്മാ​നി​ക്കും. സ്പോ​ർ​ട്സി​ൽ വ​നി​ത​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു സ്പോ​ർ​ട്സ് അ​തോ​റ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും, ഇ​ന്ത്യ​ൻ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ 10 ഇ​ന​ങ്ങ​ളി​ൽ 10 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​യു. ര​ഘു​രാ​മ​ൻ പ​ണി​ക്ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ നി​ന്നും വെ​യ്റ്റ് ലി​ഫ്റ്റിം​ഗി​ൽ ദേ​ശീ​യ- അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വ​നി​ത​ക​ളെ ആ​ദ​രി​ക്കും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്നി ഇ​മ്മ​ട്ടി, ജോ​പോ​ൾ ചി​രി​യ​ങ്ക​ണ്ട​ത്ത്, ടി.​ടി. ജെ​യിം​സ്, ചി​ത്ര ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.