അ​ന്ത​ർ ജി​ല്ലാ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, March 29, 2023 12:44 AM IST
ക​യ്പ​മം​ഗ​ലം : ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​തി​ല​കം കൂ​ളി​മു​ട്ടം സ്വ​ദേ​ശി ആ​ലി​പ്പ​റ​ന്പി​ൽ അ​ൽ​ത്താ​ഫ് (19), അ​ഴീ​ക്കോ​ട് സ്വ​ദേ​ശി അ​ടി​മ​പ്പ​റ​ന്പി​ൽ ഷി​ഫാ​സ് (20) എ​ന്നി​വ​രെ​യാ​ണ് മ​തി​ല​കം ഇ​ൻ​സ്പെ​ക്ട​ർ എം.​കെ.​ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 മ​ണി​യോ​ടെ പോ​ലീ​സ് പ​ട്രോ​ളി​ങ്ങി​നി​ടെ മ​തി​ല​ക​ത്ത് വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ന​ന്പ​ർ പ്ലെ​യ്റ്റ് ഇ​ല്ലാ​ത്ത ബൈ​ക്കി​ൽ പോ​കു​ന്ന​ത് ക​ണ്ട് പി​ന്തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സ് ത​ട​ഞ്ഞു നി​ർ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ത്തി​യ ബൈ​ക്കാ​ണെ​ന്ന് അ​റി​യു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 17ന് ​എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ ആ​ഡം​ബ​ര ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ബൈ​ക്ക് മോ​ഷ​ണം പോ​യ​തി​ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച മ​റ്റൊ​രു ബൈ​ക്ക് വെ​ള്ളാ​ങ്ക​ല്ലൂ​രി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ മൂ​ന്നു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. എ​സ്ഐ ശ്രീ​ലാ​ൽ, അ​ഡീ​ഷ്ണ​ൽ എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​പി​ഒ​മാ​രാ​യ ഷി​ഹാ​ബ്, ഷി​ജു, സ​തീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.