മോ​ണ്ടി​സോ​റി അ​ധ്യാ​പ​ന പ​രി​ശീ​ല​നം
Wednesday, March 29, 2023 12:44 AM IST
തൃ​ശൂ​ർ: നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ൽ ന​ട​ത്തു​ന്ന മോ​ണ്ടി​സോ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ള്ള അ​ധ്യാ​പ​ന പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്കു വ​നി​ത​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രാ​യ​പ​രി​ധി​യി​ല്ല. പ​ത്താം ക്ലാ​സ് മു​ത​ൽ ഡി​ഗ്രി​വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ചേ​രാ​വു​ന്ന നാ​ലു കോ​ഴ്സു​ക​ളു​ണ്ട്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി എ​ഡ്യൂ​ക്കേ​ഷ​ൻ, ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി എ​ഡ്യൂ​ക്കേ​ഷ​ൻ, പോ​സ്റ്റ് ഗ്രാ​ജ​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി എ​ഡ്യൂ​ക്കേ​ഷ​ൻ, അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ്മി​ത കൃ​ഷ്മ​കു​മാ​ർ, റ​ഹ്മ​ത് സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.