ജ്യോ​തി​യി​ൽ ടെ​ക് ഫെ​സ്റ്റ്
Wednesday, March 29, 2023 12:45 AM IST
തൃ​ശൂ​ർ: ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ 31, ഏ​പ്രി​ൽ ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ടെ​ക്ഫെ​സ്റ്റ് ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പ്രോ​ജ​ക്ട് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നു കോ​ള​ജ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഫാ. ​ഡേ​വി​ഡ് നെ​ട്ടി​ക്കാ​ട​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്ക് അ​റു​പ​തി​നാ​യി​രം രൂ​പ സ​മ്മാ​നം ന​ൽ​കും. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ പ​ത്തി​നു പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​നൃ​ത്ത മ​ത്സ​ര​വും ഉ​ണ്ടാ​കും. 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​നം.
വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ടെ​ക്നോ​ള​ജി, പ്രോ​ഗ്രാ​മിം​ഗ് കോ​ഡ് കോ​ന്പ​റ്റീ​ഷ​ൻ, റോ​ബോ​ട്ടി​ക് ലൈ​ൻ ഫോ​ളോ​വ​ർ, ഇ​ല​ക്ട്രി​ക്ക​ൽ ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ എ​ക്സി​ബി​ഷ​ൻ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വ​ർ​ക്ക്ഷോ​പ്പ്, ബി​ൽ​ഡിം​ഗ് മോ​ഡ​ലു​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പ്ലാ​നി​റ്റോ​റി​യം, റി​മോ​ട്ട് ക​ണ്‍​ട്രോ​ളി​ൽ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും പ​റ​ത്ത​ൽ, തു​ട​ങ്ങി നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ കീ​ഴി​ൽ ന​ട​ക്കും. ഏ​റ്റ​വും മു​ന്തി​യ വ​ണ്ടി​ക​ളു​ടെ​യും വി​ന്‍റേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ​യും മോ​ട്ടോ​ർ ഷോ, ​ബൈ​ക്ക് ബൊ​ണാ​ൻ​സ്, തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​വേ​ക് ലൂ​ക്കോ​സ്, ജോ​ർ​ജ് ചി​റ​മ്മ​ൽ, സി.​ജെ. ടോ​ണി, എ​വി​ൻ സാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.