ആ​ർ​ഡ്വി​നോ കോ​ഡിം​ഗ് മ​ത്സ​ര​ം: ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്
Wednesday, March 29, 2023 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ട്ട​യം സെ​യി​ൻ​ഗി​റ്റ്സ് കോ​ള​ജ് ഓ​ഫ് എ​ൻജി നീ​യ​റിം​ഗി​ലെ ഐ​ഇ​ടി​ഇ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള ആ​ർ​ഡ്വി​നോ കോ​ഡിം​ഗ് മ​ത്സ​ര​ത്തി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളും ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്.
ക്വി​സ്, കോ​ഡ് ഡീ​ബ​ഗിം​ഗ്, പ്രോ​ജ​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ മൂ​ന്ന് റൗ​ണ്ടു​ക​ളാ​യി ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ലി​യ തോ​ട്ടാ​ൻ, ജോ​ഹ​ന്ന, അ​നീ​ന മ​രി​യ, ജൂ​ലി കെ. ​ലാ​രു എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
അ​മ​ൽ വി. ​നാ​യ​ർ, പ്രെ​യി​സ് വ​ർ​ഗീ​സ് പോ​ൾ, ഡെ​നി​ക്സ് ഡെ​ന്നി എ​ന്നി​വ​ർ​ക്ക് ര​ണ്ടാം സ്ഥാ​ന​വും രോ​ഹ​ൻ താ​ഞ്ച​ൻ, ആ​ൻ മ​രി​യ പ്രി​ൻ​സ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ടി.​ആ​ർ. രാ​ജീ​വ് ആ​യി​രു​ന്നു മെ​ന്‍റ​ർ. വി​ജ​യി​ക​ളെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​യി പ​യ്യ​പ്പി​ള്ളി, ഫാ. ​ആ​ന്‍റ​ണി ഡേ​വി​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​വ് ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ഡി. ജോ​ണ്‍, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കാ​ര​ൻ ബാ​ ബു എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.