ക്രൈസ്റ്റ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് തുടങ്ങി
Wednesday, March 29, 2023 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ ൽ ന​ട​ക്കു​ന്ന 47 ാമ​ത് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കൊളീ ജിയേറ്റ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ക്രൈ​സ്റ്റ് കോ​ള​ജ് വോ​ളി​ബാ​ൾ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി.
ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പീ​ണിക്ക​പ്പ​റ​ന്പി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക വ​കു​പ്പ് മേ​ധാ​വി ഡോ. ​ബി.​പി. അ​ര​വി​ന്ദ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ന്‍റു ടി. ​ക​ല്യാ​ണ്‍, ഡോ. ​വി​വേ​കാ​ന​ന്ദ​ൻ, ഡോ. ​അ​നൂ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് കോ​ല​ഞ്ചേ​രി​യും ഡി​സ്റ്റ് അ​ങ്ക​മാ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി​യും ക്രൈ​സ്റ്റ് ബി ​ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ല​യും സെ​ന്‍റ് ജോ​ർ​ജ് അ​രു​വി​ത്തു​റ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​തി​ഥേയ​രാ​യ ക്രൈ​സ്റ്റ് കോ​ള​ജും സെ​മി​യി​ലേ​ക്കു യോ​ഗ്യ​ത നേ​ടി.