വൈ​ദ്യു​തി ത​ട​സം: വെള്ളം ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ വലയുന്നു
Wednesday, March 29, 2023 12:53 AM IST
ചാ​ല​ക്കു​ടി:​ വൈ​ദ്യു​തി ത​ട​സംമൂ​ലം വെള്ളം ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ വ​ല​യ​ന്നു.
ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി ത​ടസ​പ്പെ​ടു​ന്ന​തുമൂ​ലം പീ​ലാ​ർ​മു​ഴി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യിൽ നി​ന്നും കൃഷി​ക്കു വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​വ​ശ്യത്തി​നു വെ​ള്ളം തി​ക​യാ​തെ ബു​ദ്ധി​മു​ട്ടു​ന്നു. വൈദ്യുതി ഉ​പ​യോ​ഗ​ത്തി​ന് ഇ​വി​ടെ ര​ണ്ടു ട്രാ​ൻ​സ്ഫോ​ർ​മ​ർ നി​ല​വി​ലു​ണ്ട്. ദി​വ​സ​ത്തി​ൽ നാ​ലും അ​ഞ്ചും ത​വ​ണ വൈ​ദ്യു​തി ത​ട​സം നേ​രി​ടു​ന്നു.​
ഇ​തു കാ​ര​ണം ര​ണ്ടു മ​ണി​ക്കൂർ സ​മ​യ​മെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്കു പന്പിംഗ്് ത​ട​സ​പ്പെ​ടു​ന്നു.​ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ ക​ർ​ഷ​ക​ർ​ക്കു വെ​ള​ളം സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്നു.​ പ​തി​വാ​യി വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ടു​ന്ന​തു ക​ർ​ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു.​ കു​ള​ത്തി​ൽ സു​ല​ഭ​മാ​യി വെള്ളം ഉ​ള്ള പ്പോ​ഴാ​ണു വൈ​ദ്യു​തി ത​ട​സം വി​ന​യാ​യി മാ​റി​യ​ത്.
ഇ​ട​ക്കി​ടെ ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശൃ​പ്പെ​ട്ടു.​
ഇ​തു സം​ബ​ന്ധി​ച്ച് ചാ​ല​ക്കു​ടി കെ​എ​സ്‌​ഇബി എ​ക്സി​ക്യൂ​ട്ടീ​വ് എൻജിനീയ​ർ​ക്കു പ്ര​സി​ഡ​ന്‍റ് കെ. ​എം.​ ജോ​സി​ന്‍റെ നേ​തൃ​ത്വത്തി​ൽ ക​ർ​ഷ​ക​ർ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.