കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി ക്രൈ​സ്റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, March 29, 2023 12:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാലിക്കട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​പ​ഠ​ന പ​ദ്ധ​തി പ്ര​കാ​രം ഓ​രോ വി​ദ്യാ​ർ​ഥി​യും നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ സാ​മൂ​ഹ്യ സേ​വ​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെന്നതി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ശു​ചീ​ക​ര​ണ യ​ത്നം സ​ങ്ക​ടി​പ്പി​ച്ചു.
ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ളു​മാ​യി രാ​വി​ലെ എ​ത്തി​യ 40 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണു ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ട് ബ​സു​ക​ൾ പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കി​യ​ത്. ക്ലാ​സ് അ​ധ്യാ​പ​ക​ന്‍റെ​യും കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ഈ ​ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ പ​ഠ​ന​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള നി​ബ​ന്ധ​ന പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളോ​ടു​ള്ള ആ​ഭി​മു​ഖ്യ​വും കെഎ​സ്ആ​ർ​ടിസി​യോ​ടു​ള്ള മ​മ​ത​യും വ​ർ​ധി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.