പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വ്! രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​നൊ​രു​ങ്ങി ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ.
Thursday, March 30, 2023 12:55 AM IST
തൃ​ശൂ​ർ: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ർ​ധ​ന​വി​നെ​തി​രെ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ട​മ സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ത്ത് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വി​നെ​തി​രെ കെ​എ​ച്ച്ആ​ർ​എ ഏ​ജീ​സ് ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ക്കേ​ഗോ​പു​ര ന​ട​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ ഹോ​ട്ട​ലു​ട​മ​ക​ൾ ത​ല​യി​ൽ വി​റ​കും ഓ​ല​യും ചു​മ​ന്ന് ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്പി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. ഏ​ജീ​സ് ആ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണാ​സ​മ​ര​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്പാ​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു​ലാ​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. സു​ഗു​ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, മു​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി.​കെ. പ്ര​കാ​ശ്, മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​ശ്രീ​കു​മാ​ർ, മു​ൻ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി എ​ൻ. കു​മാ​ര​ൻ, പ്രേ​മ​രാ​ജ് ചൂ​ണ്ട​ല​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.