തൂ​പ്പ​ൻ​കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി ഉ​ണ​ങ്ങി ന​ശി​ച്ചു
Thursday, March 30, 2023 12:57 AM IST
നെ​ല്ലാ​യി: പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തൂ​പ്പ​ൻ​കാ​വ് ചി​റ​യി​ൽ നി​ന്ന് വെ​ള്ളം ല​ഭി​ക്കാ​ത്തു മൂ​ലം 10 ഹെ​ക്ട​റോ​ളം നി​ല​ത്തെ നെ​ൽ​കൃ​ഷി ഉ​ണ​ങ്ങി ന​ശി​ച്ചു. നെ​ല്ലാ​യി തൂ​പ്പ​ൻ​കാ​വ് പാ​ട​ശേ​ഖ​ര​ത്തെ ക​തി​രു​വ​ന്ന നെ​ൽ​ച്ചെ​ടി​ക​ളാ​ണ് ഉ​ണ​ങ്ങി​ന​ശി​ച്ച​ത്. തൂ​പ്പ​ൻ​കാ​വ് ചി​റ​യി​ൽ സം​ഭ​രി​ച്ചു​നി​ർ​ത്തു​ന്ന വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കാ​റു​ള്ള​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ചി​റ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്പോ​ൾ ചാ​ല​ക്കു​ടി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കു കീ​ഴി​ലെ ബ്ലാ​ച്ചി​റ ക​നാ​ൽ വ​ഴി വെ​ള്ളം തു​റ​ന്നു​വി​ട്ടാ​ണ് ചി​റ നി​റ​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ബ്ലാ​ച്ചി​റ ക​നാ​ൽ വ​ഴി വേ​ണ്ട​ത്ര വെ​ള്ളം ല​ഭ്യ​മാ​ക്കാ​തി​രു​ന്ന​താ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യ​ത്.