ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര​ത്തി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Thursday, March 30, 2023 1:00 AM IST
ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കു​ന്ന ആ​റാ​ട്ടു​പു​ഴ ശ്രീ​ശാ​സ്താ പു​ര​സ്ക്കാ​ര​വും പ്ര​ഥ​മ സ​ന്തോ​ഷ്സ്മൃ​തി പു​ര​സ്കാ​ര​വും സ​മ്മാ​നി​ച്ചു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ സു​ദ​ർ​ശ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് സി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ദീ​ർ​ഘ​നാ​ള​ത്തെ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന മാ​ങ്ങാ​റി ശി​വ​ദാ​സ​ന് ശ്രീ​ശാ​സ്താ പു​ര​സ്കാ​ര​വും അ​ന്പ​തു​വ​ർ​ഷ​മാ​യി ചാ​ത്ത​ക്കു​ടം ക്ഷേ​ത്ര​ത്തി​ൽ പാ​ര​ന്പ​ര്യ ക​ഴ​ക​വൃ​ത്തി​ക്കാ​ര​നാ​യി സേ​വ​നം ചെ​യ്യു​ന്ന ചാ​ത്ത​ക്കു​ട​ത്ത് വാ​രി​യ​ത്ത് സി.​വി. ഹ​രി​ദാ​സ​ന് പ്ര​ഥ​മ സ​ന്തോ​ഷ്സ്മൃ​തി പു​ര​സ്കാ​ര​വും സ​മ്മാ​നി​ച്ചു. ആ​റാ​ട്ടു​പു​ഴ പൂ​രം പ്ര​ശ്നോ​ത്ത​രി​യി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ സി.​വി. സ​ഞ്ജീ​വ്, കെ.​എം. നി​ധി​ൻ, പി. ​എ​സ്. അ​ഭി​ന​വ് കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് സു​വ​ർ​ണ​മു​ദ്ര​യും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ച്ചു. ടി. ​വേ​ണു​ഗോ​പാ​ൽ ര​ചി​ച്ച ആ​റാ​ട്ടു​പു​ഴ പൂ​രം നാ​ൾ​വ​ഴി എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ​മി​തി സെ​ക്ര​ട്ട​റി കെ. ​ര​ഘു​ന​ന്ദ​ന​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.