ക്ഷേ​ത്ര​ന​ട അ​ട​ച്ച​തി​നു​ശേ​ഷം പൂ​ജ: പ​രി​സ​ര​വാ​സി​ക​ൾ ത​ട​ഞ്ഞു
Thursday, March 30, 2023 1:00 AM IST
തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക്ഷേ​ത്ര​ന​ട അ​ട​ച്ച​തി​നു​ശേ​ഷം പൂ​ജ​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മം പ​രി​സ​ര​വാ​സി​ക​ൾ ത​ട​ഞ്ഞു.

കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴിലു​ള്ള പ​റ​ക്കോ​ട്ടു​കാ​വി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ന​ട​യ​ട​ച്ച​ശേ​ഷം മൂ​ക്ക​ൻ​ചാ​ത്ത​ന്‍റെ മു​ന്നി​ൽ ശാ​ന്തി​ക്കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ജ ന​ട​ത്താ​നു​ള്ള ശ്ര​മം ഉ​ണ്ടാ​യ​ത്. അ​സ​മ​യ​ത്ത് പൂ​ജ ന​ട​ക്കു​ന്ന​ത​റി​ഞ്ഞ സ​മീ​പ​വാ​സി​ക​ൾ കാ​വി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പൂ​ജ ന​ട​ത്താ​നെ​ത്തി​യ​വ​ർ കാ​റി​ൽ ക​യ​റി സ്ഥ​ലം വി​ട്ടു. ഇ​തി​നു മു​ന്പും ഇ​വി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പൂ​ജ​ക​ൾ ന​ട​ക്കാ​റു​ള്ള​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ക്ഷേ​ത്ര ന​ട അ​ട​ച്ച​തി​നു​ശേ​ഷം അ​ന​ധി​കൃ​ത​മാ​യ പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം ഓ​ഫീ​സ​ർ പ​റ​ഞ്ഞു.