പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, March 30, 2023 1:00 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വ​ട​ക്കാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​വും പ​രു​ത്തി​പ്ര​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഒ​രു ഹോ​ട്ട​ലി​ന് ലൈ​സ​ൻ​സോ, ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി പി​ഴ ഈ​ടാ​ക്കി. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജ​യ​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജീ​വ​ൻ, സാ​ഹി​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.