കംപ്യൂ​ട്ട​ർ ലാ​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, March 30, 2023 1:02 AM IST
തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ നി​ർ​മ​ല കോ​ണ്‍​വന്‍റ് യു പി സ്കൂ​ളി​ൽ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച കംപ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ്കൂ​ളി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​യും യു​എ​സി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും എ​ൻ​ജി​നീ​യ​റു​മാ​യ ബാ​ബു വ​ർ​ഗീ​സ് ക​രേ​ര​ക്കാ​ട്ടി​ൽ ആ​ണ് ഏ​ഴുല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ലാ​ബ് നി​ർ​മി​ച്ചുന​ൽ​കി​യ​ത്.
ഒ​ള​രി​ക്ക​ര പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​യ്യ​ന്തോ​ൾ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ച​ർ​ച്ച് വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ പു​ന്ന​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബാ​ബു വ​ർ​ഗീ​സ് ക​രേ​ര​ക്കാ​ട്ടി​ലും മാ​താ​പി​താ​ക്ക​ളാ​യ വ​റീ​ത് ക​രേ​ര​ക്കാ​ട്ടി​ൽ, സെ​ലീ​ന വ​റീ​ത് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹി​ത ഫ്രാ​ൻ​സി​സ്, ലി​സ പ്രി​ൻ​സ്, ജി​മ്മി ജോ​സ​ഫ്, കെ.​എ​സ് സ​ന്ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.