പ​റ​പ്പൂ​ക്കാ​വ് പൂ​ര​മ​ഹോ​ത്സ​വം: വേ​ല പൂ​രം ഇ​ന്ന്
Thursday, March 30, 2023 1:02 AM IST
കേ​ച്ചേ​രി: പ​റ​പ്പൂ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ത​ട്ട​ക​ത്തെ 18 ദേ​ശ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പൂ​ര​മ​ഹോ​ത്സ​വം നാ​ളെ ആ​ലോ​ഷി​ക്കും.

നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഘോ​ഷി​ക്കു​ന്ന പൂ​ര മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് ന​ട​ക്കു​ന്ന വേ​ല പൂ​ര​ത്തോ​ടെ​യാ​ണ് തു​ട​ക്ക​മാ​വു​ക. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വി​ശേ​ഷാ​ൽ പൂ​ജ​ക​ളെ​ത്തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ 20 ആ​ഘോ​ഷ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ദ്യ-​താ​ള വി​സ​മ​യ​ങ്ങ​ളു​ണ​ർ​ത്തി വേ​ല പൂ​രം ആ​രം​ഭി​ക്കും.

ഉ​റ​ഞ്ഞു​തു​ള്ളി തെ​രു​വീ​ഥി​ക​ൾ​ക്ക് ഹ​രം പ​ക​ർ​ന്നു​കൊ​ണ്ട് തെ​യ്യം-​തി​റ- ഭ​ദ്ര​കാ​ളി കൂ​ട്ട​ങ്ങ​ൾ വൈ​കി​യി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി ദേ​വീ സ​മ​ർ​പ്പ​ണം ന​ട​ത്തും. ഭ​ഗ​വ​തി ക​ളം പാ​ട്ടും അ​ര​ങ്ങേ​റും. വെള്ളി​യാ​ഴ്ച രാ​വി​ലെ 5.30നു​ള്ള അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് പൂ​ര മ​ഹോ​ത്സ​വം ര​ണ്ടാം ദി​വ​സം ആ​രം​ഭി​ക്കു​ക. രാ​വി​ലെ ഏ​ഴി​ന് വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ.

എ​ട്ടി​ന് ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്. 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ പ​റ​പ്പൂ​ക്കാ​വ് അ​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സാ​ദ ഉൗ​ട്ട്. ഉ​ച്ച​യ്ക്ക് 12ന് ​ബ​ഹു​നി​ല വ​ർ​ണ​കാ​വ​ടി​ക​ൾ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ദേ​വ​സ്വം പൂ​രം എ​ഴു​ന്നെ​ള്ളി​പ്പ്. ഗ​ജ​വീ​ര​ൻ പാ​ന്പാ​ടി സു​ന്ദ​ര​ൻ പ​റ​പ്പൂ​ക്കാ​വി​ല​മ്മ​യു​ടെ തി​ട​ന്പേ​റ്റും. വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ പ്രാ​ദേ​ശി​ക പൂ​ര​ങ്ങ​ൾ കേ​ച്ചേ​രി, ചൂ​ണ്ട​ൽ, എ​ര​നെ​ല്ലൂ​ർ, ചി​റ​നെ​ല്ലൂ​ർ, പ​ട്ടി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ക്ഷേ​ത്ര മൈ​താ​നി​യി​ൽ പ്ര​വേ​ശി​ക്കും. 5.30ന് ​വെ​ള്ളി​ത്തി​രു​ത്തി ഉ​ണ്ണി​നാ​യ​രു​ടെ മേ​ള​പ്ര​മാ​ണ​ത്തി​ൽ 40ൽ​പ്പ​രം ഗ​ജ​വീ​രന്മാ​ർ​ കൂ​ട്ടിഎ​ഴു​ന്നെ​ള്ളി​പ്പി​നാ​യി അ​ണി​നി​ര​ക്കും.

തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന, അ​ത്താ​ഴ​പൂ​ജ, കേ​ളി, കൊ​ന്പു​പ​റ്റ്, കു​ഴ​ൽ​പ​റ്റ്, ഓ​ട്ട​ൻ തു​ള്ള​ൽ, കാ​വ​ടി വ​ര​വ്, താ​യ​ന്പ​ക. പൂ​ര​മ​ഹോ​ത്സ​വം മൂ​ന്നാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യി​ലു​ള്ള കൂ​ട്ടി എ​ഴു​ന്നെ​ള്ളി​പ്പ്. ഗു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ പൂ​രാ​ഘോ​ഷ സ​മാ​പ​നം. ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് ത​ന്ത്രി പു​ലി​യ​ന്നൂ​ർ കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​ജി. അ​ജ​യ​ൻ, സെ​ക്ര​ട്ട​റി യു.​ബി. ജ​യ​ൻ, ട്ര​ഷ​റ​ർ കെ.​ജി. ഗോ​പി​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.