വ​ട​ക്കാ​ഞ്ചേ​രിയില്‌ തുടര്‌ അപകടം
Thursday, March 30, 2023 1:02 AM IST
വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പം വാ​ഹ​നാ​പ​ക​ടം. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​ട്ടു​പാ​റ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​മു​ന്നി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ടം​ന​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി പ​റ​പ്പൂ​ർ അ​ന​തു​നാ​രാ​യ​ണ​ൻ(27), കാ​ർ ഓ​ടി​ച്ചി​രു​ന്ന കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി​നി ലൂ​സി(60), ഓ​ട്ടോ ഡ്രൈ​വ​ർ ഓ​ട്ടു​പാ​റ സ്വ​ദേ​ശി അ​ലി(60)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തു​നി​ന്നും കു​ണ്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മു​ന്നി​ൽ സ്കൂ​ട്ട​റി​ൽ പോ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യേ​യും പി​ന്നീ​ട് എ​തി​ർ​വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പു​റ​കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ കാ​റി​നും സ്കൂ​ട്ട​റി​നും ഓ​ട്ടോ​റി​ക്ഷ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കു​റ​വാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വി​വ​ര​മ​റി​ഞ്ഞ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ - കു​ന്നം​കു​ളം റോ​ഡി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ കാ​റി​ടി​ച്ച് സം​ര​ക്ഷ​ണ വേ​ലി​ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഓ​ട്ടു​പാ​റ ഡോ. ​മോ​ഹ​ദാ​സ് ക്ലി​നി​ക്കി​ന​രി​കി​ലാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല.