അ​നൂ​പ് കു​മാ​ർ മി​ക​ച്ച കാ​യി​കാ​ധ്യാ​പ​ക​ൻ
Thursday, March 30, 2023 1:03 AM IST
തൃ​ശൂ​ര്‍: സി​ബി​എ​സ്ഇ സ്കൂ​ൾ സ​ഹോ​ദ​യ സ​മി​തി​യു​ടെ ജി​ല്ല​യി​ലെ മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക​നു​ള്ള പു​ര​സ്കാ​രം ദേ​വ​മാ​ത സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ൻ എം.​എ. അ​നൂ​പ് കു​മാ​റി​നു സ​മ്മാ​നി​ച്ചു. പോ​ട്ടോർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ര്‍ സ്കൂ​ളി​ൽ​വ​ച്ച് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സി.​പി. വി​ജ​യ​ൻ അ​വാ​ർ​ഡ് ന​ല്കി. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് അ​നി​ല ജ​യ​ച​ന്ദ്ര​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ദി​നേ​ശ് ബാ​ബു പ്ര​ശ​സ്തി​പ​ത്ര​വും ട്ര​ഷ​റ​ർ ബാ​ബു കോ​യ്ക്ക​ര കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. ഈ​യി​ന​ത്തി​ൽ ആ​ദ്യ​ത്തെ അ​വാ​ർ​ഡി​നാ​ണ് അ​നൂ​പ് അ​ർ​ഹ​നാ​യ​ത്. കോ​ള​ങ്ങാ​ട്ടു​ക​ര മ​ണി​ത്തോ​ട്ടം എം.​സി ഏ​ലി​യാ​സി​ന്‍റെ​യും ജൂ​ലി​യ​റ്റി​ന്‍റെ​യും മ​ക​നാ​ണ് അ​നൂ​പ് കു​മാ​ർ.