സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വൈ​ദി​ക​രെ ദേ​ഹോ​പ​ദ്ര​വ​മേ​ല്പി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Friday, March 31, 2023 12:46 AM IST
ചാ​ല​ക്കു​ടി: മേ​ച്ചി​റ മാ​പ്സ് സ്കൂ​ളി​ൽ മ​ദ്യ ല​ഹ​രി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വൈ​ദി​ക​രെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ച മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മേ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ മ​ഠ​ത്തി​പ​റ​ന്പി​ൽ സ​തീ​ഷ് (37), പാ​പേ​രി​ക്ക അ​ക്ഷ​യ് (28), മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ജി​ഷ്ണു (29) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ഷ​ബീ​ബ് റ​ഹ്മാ​ൻ, എ​എ​സ്ഐ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​ന
സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ്

തൃ​ശൂ​ർ: റൈ​ഫി​ൾ ക്ല​ബ്ബി​ൽ സ​മ്മ​ർ ക്യാ​ന്പ് തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും ഡി​സ്ട്രി​ക്ട് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഭാ​വി ഷൂ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​വേ​ണ്ടി 11 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​ന സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ന​ട​ത്തു​ന്നു.
ഷൂ​ട്ടിം​ഗി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ​രി​ശീ​ല​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. അ​ശ്വി​നി ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​ത്തു​ള്ള അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലു​ള്ള ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ലാ​ണു ക്ലാ​സ് ന​ട​ത്തു​ന്ന​ത്. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ മേ​യ് 25 വ​രെ​യാ​ണ് ക്ലാ​സ്. വി​വ​ര​ങ്ങ​ൾ​ക്ക് : 0487 2330599,7736667799.