ദ​ർ​ശ​ന സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​കം "ദ​ർ​ശ​നോ​ത്സ​വ് 2023' നാ​ളെ
Friday, March 31, 2023 12:46 AM IST
തൃ​ശൂ​ർ: ദ​ർ​ശ​ന സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഒ​ന്നാം​വാ​ർ​ഷി​ക​വും ദ​ർ​ശ​ന ക്ല​ബ് സ്ഥാ​പി​ത​മാ​യ​തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും 94-ാമ​തു ദ​ർ​ശ​ന സ്നേ​ഹ സം​ഗ​മ​വും "ദ​ർ​ശ​നോ​ത്സ​വ് 2023' നാ​ളെ തൃ​ശൂ​ർ ഡി​സി​ബി​സി​എ​ൽ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​ൻ ഫാ. ​സോ​ള​മ​ൻ ക​ട​ന്പാ​ട്ടു​പ​റ​ന്പി​ൽ സി​എം​ഐ​യു​ടെ അ​ന്പ​താം ജ​ന്മ​ദി​നാ​ഘോ​ഷ​വും ന​ട​ക്കും. ഉ​ച്ച​യ്ക്കു 12ന് ​മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഡേ​വി​സ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​മാ​യി ചേ​ർ​ന്നു "കൈ​കോർ​ക്കാം ചേ​ർ​ത്തു​നി​ർ​ത്താം' എ​ന്ന പ്രോ​ഗ്രാ​മി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 25 പേ​ർ​ക്കു ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് വി​ത​ര​ണം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ക്കും.