യോ​ഗയിൽ സ്വ​ർ​ണം നേ​ടി ജ​യേ​ഷ്
Friday, March 31, 2023 12:46 AM IST
തൃ​ശൂ​ർ: 47- ാമ​ത് സീ​നി​യ​ർ നാ​ഷ​ണ​ൽ യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി ക​ണി​മം​ഗ​ലം സ്വ​ദേ​ശി കൂ​ട്ടാ​ല ഹൗ​സി​ൽ കെ.​ജെ. ജ​യേ​ഷ്. രാ​ജ​സ്ഥാ​നി​ലെ പാ​ലി മാ​ർ​വ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 35-45 വ​യ​സു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് മെ​ഡ​ൽ നേ​ടി​യ​ത്. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ച്ച് കെ.​വി. കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ർ​ക്ക​ഞ്ചേ​രി എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​നു കീ​ഴി​ലു​ള്ള യോ​ഗ ക്ലാ​സി​ലും തൃ​ശൂ​ർ ഗു​രു​ബ്ര​ഹ്മ യോ​ഗ​യി​ലെ മോ​ഹ​ന​ൻ മാ​സ്റ്റ​ർ, അ​നി​ൽ ത​മ്പി എ​ന്നി​വ​രു​ടെ കീ​ഴി​ലു​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.
പ​ത്തു​വ​ർ​ഷ​മാ​യി യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന ജ​യേ​ഷ് ക​ണി​മം​ഗ​ലം സു​ഭാ​ഷ് ന​ഗ​റി​ലാ​ണു താ​മ​സം. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: ഗൗ​രി (എ​ഴാം​ക്ലാ​സ്), ല​ക്ഷ്മി (നാ​ലാം ക്ലാ​സ്). കു​രി​യ​ച്ചി​റ സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

സ്ത്രീ ​സം​രം​ഭ​ക​രുടെ ഉ​ത്സ​വ​മാ​മാ​ങ്കം

തൃ​ശൂ​ർ: സ്ത്രീ ​സം​രം​ഭ​ക​രാ​യ നൂ​റു​പേ​ർ ചേ​ർ​ന്നു ന​ട​ത്തു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ത്സ​വ മാ​മാ​ങ്കം ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ബാ​ന​ർ​ജി ക്ല​ബി​ൽ ന​ട​ത്തും. വ​നി​ത സം​രം​ഭ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ വാ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് ക്യൂ​ൻ​സ് ബി​സി​ന​സ് ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്മ ഫൗ​ണ്ട​ർ സ​ന്ധ്യ രാ​ധാ​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 1300 പേ​ര​ട​ങ്ങ​ളു​ന്ന സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ്. പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​ബി. സ​ന്ധ്യ, സ്മേ​ര അ​ജി​ത്, പൗ​ർ​ണ​മി ജി​നേ​ഷ്, ഉ​മ വാ​ര്യ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.