ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് നാ​ലു കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ടി
Friday, March 31, 2023 12:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡി​പ്പോ​യി​ൽ​നി​ന്ന് നാ​ല് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ​കൂ​ടി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി മ​ന്ത്രി ആ​ർ. ബി​ന്ദു അ​റി​യി​ച്ചു.
ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. ആ​ന്പ​ല്ലൂ​ർ വ​ഴി വെ​ള്ളാ​നി​ക്കോ​ട്ടേ​ക്കാ​ണ് ഒ​രു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള ഒ​രു സ​ർ​വീ​സ് മൂ​ന്നു​പീ​ടി​ക വ​ഴി ഇ​രി​ങ്ങാ​ല​ക്കു​ട ഡി​പ്പോ​യി​ൽ വ​ന്നു പോ​കും.
ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ലാ​വ​ശ്യ​മാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സാ​ണ് മ​റ്റൊ​ന്ന്. ബംഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.