ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Friday, March 31, 2023 12:52 AM IST
അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ഭ​വ​ന ര​ഹി​ത​ർ​ക്ക് വീ​ടു നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​ക്ക് അ​ഞ്ചു​കോ​ടി വ​ക​യി​രു​ത്തി. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജ്യോ​തി രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ജി​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
26.05 കോ​ടി രൂ​പ വ​ര​വും, 25.45കോ​ടി രൂ​പ ചെ​ല​വും 60.25 ല​ക്ഷം നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണു ബ​ജ​റ്റ്. സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ 6.50 കോ​ടി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി 3.30 കോ​ടി, പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് മൂ​ന്നു​കോ​ടി, സ്കൂ​ൾ കെ​ട്ടി​ട ന​വീ​ക​ര​ണം 1.94 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണു പ്ര​ധാ​ന​മാ​യും തു​ക വ​ക​യി​രു​ത്തി​യ​ത്.
കാ​ർ​ഷി​ക മേ​ഖ​ല, മൃ​ഗ സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി ക്ഷേ​മം, സ്പോ​ർ​ട്സ്, യു​വ​ജ​ന​ക്ഷേ​മം, വ​നി​താ​ക്ഷേ​മം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വൃ​ദ്ധ​ക്ഷേ​മം, ദു​ര​ന്ത​നി​വാ​ര​ണം, ശി​ശു​ക്ഷേ​മം, പൊ​തു​ശു​ചി​ത്വം, കു​ടി​വെ​ള്ള വി​ത​ര​ണം, ആ​രോ​ഗ്യ മേ​ഖ​ല, ട​ർ​ഫ് കോ​ർ​ട്ട്, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ​യ്ക്കും തു​ക വ​ക​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ. വ​ർ​ഗീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മേ​ന​ക മ​ധു, പി.​എ. ഷ​ഫീ​ർ, ശ​ര​ണ്യ ര​ജീ​ഷ്, മി​നി ആ​ന്‌റോ, ടി.​പി. ര​ഞ്ജി​ത് പ​ങ്കെ​ടു​ത്തു.