സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്ക് ര​ണ്ടു ക​ടു​വ​ക​ളെ​ത്തും
Friday, March 31, 2023 12:52 AM IST
പു​ത്തൂ​ർ: സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്കു ര​ണ്ട് ക​ടു​വ​ക​ളെ എ​ത്തി​ക്കും.
ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ക​ടു​വ​ക​ളെ​യെ​ത്തി​ക്കു​ക. ഇ​വ​യെ പാ​ർ​പ്പി​ക്കാ​നു​ള്ള കൂ​ടു​ക​ളു​ടെ പ​ണി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ ഇ​ന്നു രാ​വി​ലെ 11.30ന് ​സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കും. നെ​യ്യാ​ർ ഡാ​മി​ലെ ല​യ​ണ്‍ സ​ഫാ​രി പാ​ർ​ക്കി​ൽ​നി​ന്ന് വൈ​ഗ, ദു​ർ​ഗ എ​ന്നീ ക​ടു​വ​ക​ളെ​യാ​ണ് എ​ത്തി​ക്കു​ക. ഇ​വ​യെ ആ​ദ്യ ര​ണ്ടു​മാ​സം നി​രീ​ക്ഷി​ക്കും. പ്ര​ത്യേ​ക ഐ​സ​ലേ​ഷ​ൻ കൂ​ട്ടി​ലാ​യി​രി​ക്കും പാ​ർ​പ്പി​ക്കു​ക. ക​ടു​വ​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി അ​നി​മ​ൽ കീ​പ്പേ​ഴ്സ്, ഫോ​റ​സ്റ്റ് വെ​റ്റ​റ​ന​റി സ​ർ​ജ​ൻ, സൂ ​സൂ​പ്പ​ർ​വൈ​സ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാക്കി.
ഓ​ണ​ത്തി​നാ​ട് അ​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ലെ നാ​ലു ക​ടു​വ​ക​ളെ പു​ത്തൂ​രി​ലേ​ക്കു മാ​റ്റും. സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഡി​സം​ബ​ർ ആ​ദ്യം പാ​ർ​ക്ക് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.