ശ്രീ​രാ​മ​ന​വ​മി ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Friday, March 31, 2023 12:52 AM IST
തി​രു​വി​ല്വാ​മ​ല: ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​രാ​മ​ന​വ​മി ആ ​ഘോ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യി.
ഉ​ദ​യാ​സ്ത​മ​ന പൂ​ജ, പ്ര​സാ​ദ ഉൗ​ട്ട്, വൈ​കീ​ട്ട് വി​ള​ക്കു​വ​യ്പ്, നാ​ദ​സ്വ​രം, സം​വി​ധാ​യ​ക​ൻ ശ​ര​ത് എ. ​ഹ​രി​ദാ​സി​ന്‍റെ ഭ​ക്തി​പ്ര​ഭാ​ഷ​ണം, ക​ഥ​ക​ളി എ​ന്നി​വ ന​ട​ന്നു. ശ്രീ​രാ​മ​ന​വ​മി യോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​രാ​മ​നാ​മ ഭ​ജ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗി​രി പ്ര​ദ​ക്ഷി​ണ​ത്തി​ൽ നി​ര​വ​ധി ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു. ശ്രീ​രാ​മ​സ് തു​തി​ക​ളു​മാ​യി പു​ല​ർ​ച്ചെ 4.30ന് ​കി​ഴ​ക്കേ​ന​ട​യി​ലെ ശ്രീ​കോ​വി​ലി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മേ​ൽ​ശാ​ന്തി പ​ക​ർ​ന്നു​ന​ൽ​കു​ന്ന ദീ​പ​വും നാ​മ​ജ​പ​ത്തോ​ടും കൂ​ടി പാ​ന്പി​ൻ​കാ​വ്, ന​ടു​വ​ത്ത​പ്പാ​റ, മ​ലേ​ശ​മം​ഗ​ലം, തി​രു​വി​ല്വാ​മ​ല ടൗ​ണ്‍ വ​ഴി ഗി​രി​പ്ര​ദ​ക്ഷി​ണം ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. രാ​വി​ലെ ആ​റു​മു​ത​ൽ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണ​വും ഉ​ണ്ടാ​യി​രു​ന്നു.