കു​ണ്ടു​വ​ക്ക​ട​വ് പാ​ലം ഇ​രു​ട്ടി​ലാ​യി​ട്ട് മാ​സ​ങ്ങ​ള്‌; ന​ട​പ​ടിയില്ല
Friday, March 31, 2023 12:52 AM IST
പാ​വ​റ​ട്ടി: പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്തി​നെ​യും ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​ണ്ടു​വ​ക്ക​ട​വ് പാ​ലം ഇ​രു​ട്ടി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.
ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന കു​ണ്ടു​വ​ക്ക​ട​വ് പാ​ല​ത്തി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ മി​ഴി അ​ട​ച്ചി​ട്ട് നാ​ളേ​റെ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല​ന്നാ​ണ് പ​രാ​തി. പാ​വ​റ​ട്ടി, ഒ​രു​മ​ന​യൂ​ർ, ക​ട​പ്പു​റം എ​ന്നീ മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ​യും ജ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യാ​ൻ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് കു​ണ്ടു​വ​ക്ക​ട​വ് പാ​ല​മാ​ണ്. കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രു​മാ​ണ് വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി പ​ത്ത് വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നു​പോ​ലും ക​ത്തു​ന്നി​ല്ല. കാ​ൽ​ന​ട​ക്കാ​ർ ഇ​തു​വ​ഴി വ​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് പോ​കു​ന്ന​ത്.
പാ​ലം ഇ​രു​ട്ടി​ലാ​യ​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് വ​ർ​ധി​ച്ച​താ​യും പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. കു​ണ്ടു​വ​ക്ക​ട​വ് പാ​ല​ത്തി​ലെ വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ജ്നീ​ദ് ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബ് പാ​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ലി​യോ പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ജ്നീ​ദ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ മ​രു​ത​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​വ​റ​ട്ടി പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പാ​വ​റ​ട്ടി, ഷെ​ഫീ​ഖ് വെ​ൻ​മേ​നാ​ട്, എ.​കെ. ഷി​ഹാ​ബ്, പി.​കെ. അ​സീ​സ്, സ​ജ്ന ഷി​ഹാ​ബ്, സി.​എ​സ്. രാ​ജ​ൻ, സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.