നി​പ്മ​റി​ൽ "റീ​ഹാ​ബ് ഫെ​സ്റ്റ്’ നാ​ളെ
Saturday, April 1, 2023 1:03 AM IST
തൃ​ശൂ​ർ: ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല്ലേ​റ്റും​ക​ര​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍റെ (നി​പ്മ​ർ) ആ​ഭി​മു​ഖ്യ​ത്തി​ൽ ’റീ​ഹാ​ബ് ഫെ​സ്റ്റ്’ നാ​ളെ ന​ട​ക്കും. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് 1.23 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളി​ൽ പ​ണ​മി​ട​പാ​ട്, സാ​മൂ​ഹ്യ ഇ​ട​പെ​ട​ൽ, വി​പ​ണ​ന ത​ന്ത്രം, വ്യ​ക്തി​ത്വ വി​കാ​സം എ​ന്നി​വ വ​ള​ർ​ത്താ​നാ​യി 11 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് സി​മു​ലേ​ഷ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സ്ഥാ​പി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​ഴ്ച പ​രി​മി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​പ്റ്റോ​മെ​ട്രി യൂ​ണി​റ്റ് സ​ജ്ജീ​ക​രി​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​മ​ന്ത്രി ആ​ർ. ബി​ന്ദു റീ​ഹാ​ബ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​പ്മ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് സി. ​ച​ന്ദ്ര​ബാ​ബു​വും പ​ങ്കെ​ടു​ത്തു.

കെ​പി​എ​സ്ടി​എ
പ്ര​തി​ഷേ​ധ സ​മ​രം

തൃ​ശൂ​ർ: കെ​പി​എ​സ്ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​ന്ധു ആ​ന്േ‍​റാ ചാ​ക്കോ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ക മാ​റ്റി​വെ​ച്ച​തും 66 എ​ച്ച്എ​സ്എ​സ്ടി അ​ധ്യാ​പ​ക​രെ പി​രി​ച്ചു വി​ട്ട​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​പ​രി​പാ​ടി ന​ട​ത്തി​യ​ത്.
സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷി​ജോ ഡേ​വി​ഡ്, ജി​ല്ല സെ​ക്ര​ട്ട​റി ജെ​സ്ലി​ൻ ജോ​ർ​ജ്, സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജെ​യ്സ​ണ്‍, ദീ​പ​ൻ, ബി​ജു, വി​ദ്യാ​ഭ്യാ​സ ജി​ല്ല സെ​ക്ര​ട്ട​റി സെ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.