വി​കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം സ​ർ​ക്കാ​ർ വി​ക​ല​മാ​ക്കു​ന്നു: യു​ഡി​എ​ഫ്
Saturday, April 1, 2023 1:04 AM IST
തൃ​ശൂ​ർ: പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലൂ​ടെ ത​ദ്ദേ​ശ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കൈ​വ​രി​ച്ച വി​കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം ഇ​ട​തു സ​ർ​ക്കാ​ർ വി​ക​ല​മാ​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ഴു​ത്ത​റ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പ് സ​മ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി ജി​മ്മി ചൂ​ണ്ട​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലീ​ല സു​ബ്ര​മ​ണ്യ​ൻ, ശോ​ഭ​ന ഗോ​കു​ല​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ത്സ​വ​ത്തിനു കൊ​ണ്ടു​വ​ന്ന
ആ​ന ഇ​ട​ഞ്ഞു; പാ​പ്പാ​നു പ​രി​ക്ക്

കേ​ച്ചേ​രി: പ​റ​പ്പൂ​ക്കാ​വ് പൂ​ര മ​ഹോ​ത്സ​വ​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​വ​ന്ന ആ​ന ഇ​ഞ്ഞു. പാ​പ്പാ​നു പ​രി​ക്ക്. പാ​റ​ന്നൂ​ർ പൂ​രാ​ഘോ​ഷ സ​മി​തി കൊ​ണ്ടു​വ​ന്ന പാ​ണ​ഞ്ചേ​രി മ​ഹാ​ദേ​വ​ൻ എ​ന്ന ആ​ന​യാ​ണ് പാ​റ​ന്നൂ​ർ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​വ​ച്ച് ഇ​ട​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് പാ​പ്പാ​ൻ ക​ല്ലൂ​ർ സ്വ​ദേ​ശി വേ​രി​യ​ത്ത് വീ​ട്ടി​ൽ ദി​നേ​ഷ്കു​മാ​റി​ന്‍റെ മ​ക​ൻ ദി​ലീ​പി(30)​നു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.50നാ​യി​രു​ന്നു അ​പ​ക​ടം.