ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ദ്വി​ദി​ന ടെ​ക് ഫെ​സ്റ്റി​നു തു​ട​ക്കം
Saturday, April 1, 2023 1:04 AM IST
ചെ​റു​തു​രു​ത്തി: മി​ക​വി​ന്‍റെ കൂ​ട്ടു​കാ​രു​ടെ വി​സ്മ​യ പ്ര​ക​ട​ന​ത്തി​ന്‍റെ ചെ​പ്പു തു​റ​ന്ന് ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ദ്വി​ദി​ന ടെ​ക് ഫെ​സ്റ്റ് - ത​രം​ഗ് 2023നു ​തു​ട​ക്കം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പ്രൊ​ജ​ക്ടു​ക​ൾ ടെ​ക് ഫെ​സ്റ്റി​നെ പു​ത്ത​ൻ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. കേ​ര​ള​ത്തി​ൽ നി​ന്നു മാ​ത്രം 20 കോ​ള​ജു​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ വി​മാ​ന​ത്താ​വ​ളം, ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്ത​ൽ ഏ​റ്റ​വും പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​ട്ടേ​റെ പേ​രെ ആ​ക​ർ​ഷി​ച്ചു.
കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് റോ​ബോ​ട്ടി​ക്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി ന​വ​നീ​ത് ന​ലേ​ഷ് നി​ർ​മി​ച്ച ഡ്രോ​ണ്‍ പ​റ​ത്തി ഫാ. ​ജോ​സ് ക​ണ്ണ​ന്പു​ഴ പ്രൊ​ജ​ക്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.
ത​രം​ഗ് ലോ​ഗോ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് പി. ​തേ​റാ​ട്ടി​ൽ പ്ര​കാ​ശ​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടി. ​ര​ത്ന​ൻ, ത​രം​ഗ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​വി​വേ​ക് ലൂ​ക്കോ​സ്, അ​നു പി. ​സ​ണ്ണി, കോ​ള​ജ് ചെ​യ​ർ​മാ​ൻ എ​വി​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹെ​ല​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.