കു​ന്നം​കു​ളം എ​സി​പി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ദേ​ശ വേ​ല ക​മ്മി​റ്റി​ക​ൾ
Saturday, April 1, 2023 1:04 AM IST
ചേ​ല​ക്ക​ര: ചേ​ല​ക്ക​ര അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വ് വേ​ല​യു​ടെ വെ​ടി​ക്കെ​ട്ട് മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നം​കു​ളം എ​സി​പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ദേ​ശ​വേ​ല ക​മ്മി​റ്റി​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ വെ​ടി​ക്കെ​ട്ട് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സി​പി സി​നോ​ജും വേ​ല​ക​മ്മി​റ്റി​ക​ളു​മാ​യി അ​സ്വാ​ര​സ്യം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ത്ത​വ​ണ​യും വെ​ടി​ക്കെ​ട്ട് മ​ന​പൂ​ർ​വം മു​ട​ക്കി​യ​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
വേ​ല ദി​വ​സം രാ​ത്രി പെ​സോ അ​ധി​കാ​രി​ക​ൾ​ക്കൊ​പ്പം എ​ത്തി​യ എ​സി​പി വെ​ടി​ക്കെ​ട്ട് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ധി​ക്ക​രി​ക്കു​ക​യും പോ​ലീ​സി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് മ​ന​പൂ​ർ​വം വെ​ടി​ക്കെ​ട്ട് ന​ട​ത്താ​തി​രി​ക്കാ​നു​ള്ള പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും എ​ഡി​എ​മ്മും വെ​ടി​ക്കെ​ട്ട് ആ​ചാ​രാ​വ​ശ്യ​മാ​ണെ​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​സി​പി അ​നു​സ​രി​ച്ചി​ല്ലെ​ന്നും ഇ​ദ്ദേ​ഹ​ത്തെ നി​യ​ന്ത്രി​ക്കേ​ണ്ട​വ​ർ ഇ​ട​പെ​ട്ടി​ല്ല​ന്നും ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദേ​ശ​വേ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. സു​നി​ൽ, രാ​ജേ​ഷ് ന​ന്പ്യാ​ത്ത്, മ​നോ​ജ് കു​മാ​ർ, രാ​ജ​ൻ ന​ന്പ്യാ​ത്ത്, കെ. ​സ​ന്താ​ന​ഗോ​പാ​ല​ൻ, ശ്രീ​കു​മാ​ർ താ​മ​റ്റൂ​ർ, രാ​മ​ച​ന്ദ്ര​ൻ മ​ണ്ണം​പ​റ​ന്പി​ൽ, ഉ​ണ്ണി​ക്കു​ട്ട​ൻ കോ​ത​നാ​ത്ത്, ജി​തേ​ഷ് കാ​ളാ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.