പൊ​ലി​മ പു​തു​ക്കാ​ട്; ക​ദ​ളി​വാ​ഴ ഔ​ഷ​ധ​സ​സ്യ കൃ​ഷി ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ല്‍​എ
Saturday, April 1, 2023 1:04 AM IST
പു​തു​ക്കാ​ട്: പൊ​ലി​മ പു​തു​ക്കാ​ട് പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലേ​ക്കു ക​ദ​ളി​പ്പ​ഴം വി​ത​ര​ണം ചെ​യ്യു​ന്ന ക​ദ​ളീ​വ​നം പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​തി​നാ​യി ദേ​വ​സ്വം മ​ന്ത്രി, ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​താ​യും ഇ​തു സം​ബ​ന്ധി​ച്ചു ഉ​റ​പ്പു ല​ഭി​ച്ച​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു.
മ​ണ്ഡ​ല​ത്തി​ല്‍ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഔ​ഷ​ധ​സ​സ്യ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ര​ഞ്ജി​ത്ത്, പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​നൂ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. പ്രി​ന്‍​സ്, സ​രി​ത രാ​ജേ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. സ്വ​പ്ന, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ എ​സ്.​സി. നി​ര്‍​മ​ല്‍, ബി​ഡി​ഒ പി.​ആ​ര്‍. അ​ജ​യ്‌​ഘോ​ഷ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.