അധ്യാപകർക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി ദേ​വ​സ്വം സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി
Saturday, April 1, 2023 1:04 AM IST
ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ നി​ന്നു വി​ര​മി​ച്ച പ്രി​ൻ​സി​പ്പ​ൽ കെ. ​പ്രീ​തി, അ​ധ്യാ​പി​ക പി. ​ഷൈ​ല​ജ എ​ന്നി​വ​ർ​ക്കു ദേ​വ​സ്വം സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി.
ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗം സി. ​മ​നോ​ജ്, എം.​എ​ൻ. രാ​ജീ​വ്, വി.​സി. സു​നി​ൽ​കു​മാ​ർ, പി.​ഡി. ഇ​ന്ദു​ലാ​ൽ, അ​രു​ണ്‍ സി. ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദേ​വ​സ്വം എം​പ്ലോ​യി​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യം​ഗം സി. ​മ​നോ​ജ് ഉ​പ​ഹാ​രം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. ഇ.​കെ. നാ​രാ​യ​ണ​ൻ ഉ​ണ്ണി, എം.​സി. രാ​ധാ​കൃ​ഷ്ണ​ൻ, ഇ. ​രാ​ജു, എം.​എ​ൻ. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.