റി​സ​ർ​ച്ച് ഇ​ന്നോ​വേ​ഷ​ൻ സ്റ്റാ​ർ​ട്ട​പ്പ് പ്രോ​ഗ്രാ​മി​ലേ​ക്ക് 7 വ​നി​ത​ക​ൾ
Sunday, April 2, 2023 12:50 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജും സ​ഹൃ​ദ​യ ടി​ബി​ഐ ഹ​ബും കേ​ര​ളാ സ്റ്റാ​ർ​ട്ട​പ്പു​മാ​യി ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച ’റി​സ​ർ​ച്ച് ഇ​ന്നോ​വേ​ഷ​ൻ പ്രോ​ഗ്രാം ഫോ​ർ വു​മ​ണ്‍ സ്റ്റാ​ർ​ട്ട് അ​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് ഏ​ഴു വ​നി​ത​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​യോ​ടെ​ക്നോ​ള​ജി, ബി​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണം ചെ​യ്യു​ന്ന വ​നി​ത​ക​ളു​ടെ ആ​ശ​യ​ങ്ങ​ളെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യം.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ഴു വ​നി​ത​ക​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഗ്രാ​ൻ​ഡ് ഒ​രു​വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കും. വി​ദ്യ മോ​ഹ​ൻ- പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് (ഹൃ​ദ​യ സം​ര​ക്ഷ​ണ​ത്തി​നു​ള്ള സ​മീ​കൃ​ത ഭ​ക്ഷ​ണ​ത്തി​ൽ ഒ​മേ​ഗ 3, ഒ​മേ​ഗ 6 ഫാ​റ്റി ആ​സി​ഡ് അ​നു​പാ​ത​മു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് ചി​കി​ത്സാ ഭ​ക്ഷ​ണം), രേ​ഷ്മ ജോ​സ്- അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് (ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ഉ​പ​കാ​ര​ണ​ത്തി​ന്‍റെ പ്രോ​ജ​ക്ട്), ഡോ. ​പാ​ർ​വ​തി നാ​രാ​യ​ണ​ൻ- എം​ഡി​എ​സ് വി​ദ്യാ​ർ​ഥി​നി (നി​ക്ക​ൽ ടൈ​റ്റാ​നി​യം അ​ലോ​യി​ക​ളു​ടെ പു​ന​രു​പ​യോ​ഗം), ഡോ. ​പി.​എം. മേ​ഘ- അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, മേ​ഴ്സി കോ​ള​ജ് പാ​ല​ക്കാ​ട് (ബ​യോ സീ​ൽ: ദി ​സെ​ൽ​ഫ് ഹീ​ലിം​ഗ് ബ​യോ കോ​ണ്‍​ക്രീ​റ്റ് ) ഡോ. ​കെ.​പി. ശ്രു​തി- ഹൗ​സ് സ​ർ​ജ​ൻ, എം​വി​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് (തേ​നീ​ച്ച ഉ​ത്പാ​ദ​നം സു​സ്ഥി​ര ബി​സി​ന​സാ​ക്കു​ന്ന പ്രോ​ജ​ക്ട് ), ഡോ. ​ജി​ത്തു ര​വീ​ന്ദ്ര​ൻ- അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് (യൂ​ണി​വേ​ഴ്സ​ൽ ക്ലോ​റോ​മീ​റ്റ​ർ), ഡോ. ​ഇ.​എ​സ്. ബി​ന്ദി​യ- പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ല്ലോ (കു​ട്ടി​ക​ൾ​ക്കു​ള്ള പ്രോ​ബ​യോ​ട്ടി​ക് ഹെ​ൽ​ത്ത് സ​പ്ലി​മെ​ന്‍റ്) എ​ന്നി​വ​രാ​ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.