കു​ട്ടി​ക​ൾ​ക്ക് അ​ടി​ച്ചു​പൊ​ളി​ക്കാ​ലം
Sunday, April 2, 2023 12:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: പ​രീ​ക്ഷാ​ച്ചൂ​ട് ക​ഴി​ഞ്ഞു, ഇ​നി വേ​ന​ൽ​ച്ചൂ​ട് വ​ക​വ​യ്ക്കാ​തെ​യു​ള്ള അ​വ​ധി​ക്കാ​ല അ​ടി​ച്ചു​പൊ​ളി​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു കു​ട്ടി​ക​ൾ. അ​വ​ധി​ക്കാ​ല ക​ലാ​കാ​യി​ക ക്യാ​ന്പു​ക​ളും വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഒ​രു​ക്കി​യാ​ണു ന​ഗ​രം കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ വീ​ട്ടി​ലൊ​തു​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി ആ​ഘോ​ഷി​ക്കാ​ൻ വി​ടാ​നു​ള്ള വ​ഴി തേ​ടു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​ചി​ത​മാ​ർ​ഗ​മാ​ണു ക്യാ​ന്പു​ക​ൾ. മു​തി​ർ​ന്ന​വ​രു​ടെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ചെ​റി​യ യാ​ത്ര​ക​ൾ​ക്കു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി ഡി​ടി​പി​സി​യും കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ട്.
തൃ​ശൂ​ർ പൂ​രം, സ​ർ​ക്ക​സ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഒ​പ്പം തൃ​ശൂ​ർ പൂ​ര​വു​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ. ശ​ക്ത​ൻ ന​ഗ​റി​ലാ​ണ് എ​ത്യോ​പ്യ​ൻ ക​ലാ​കാ​രന്‍മാ​രു​ടെ മെ​യ്യ​ഭ്യാ​സ​ങ്ങ​ളും മ​ണി​പ്പൂ​രി ക​ലാ​കാ​രന്‍മാരു​ടെ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ് ആ​രം​ഭി​ച്ച​ത്. 64ൽ ​പ​രം മൃ​ഗ​ങ്ങ​ളും അ​പൂ​ർ​വ ഇ​നം പ​ക്ഷി​ക​ളും സ​ർ​ക്ക​സ് സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ട്.
ഈ ​ആ​ഴ്ച​മു​ത​ൽ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ലും രാ​മ​വ​ർ​മ​പു​ര​ത്തെ വി​ജ്ഞാ​ൻ സാ​ഗ​ർ ശാ​സ്ത്ര സാ​ങ്കേ​തി​ക പാ​ർ​ക്കി​ലും അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കും. മൂ​ന്നു​മു​ത​ൽ മേ​യ് 28വ​രെ ബാ​ല​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ലേ​ക്ക് അ​റു​നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഫോ​ണ്‍: 9447882831.
രാ​മ​വ​ർ​മ​പു​രം ആ​കാ​ശ​വാ​ണി​ക്കു സ​മീ​പ​മു​ള്ള വി​ജ്ഞാ​ൻ സാ​ഗ​ർ ശാ​സ്ത്ര​സാ​ങ്കേ​തി​ക പാ​ർ​ക്കി​ൽ 20 ദി​വ​സ​ത്തെ ക്യാ​ന്പാ​ണു ന​ട​ക്കു​ക. അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ ക്ല​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണു പ്ര​വേ​ശ​നം. ഫോ​ണ്‍: 0487 2330800, 9526969436.
അ​യ്യ​ന്തോ​ൾ കോ​സ്റ്റ്ഫോ​ർ​ഡി​ൽ അ​വ​ധി​ക്കാ​ല ക​ന്പ്യൂ​ട്ട​ർ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വി​വി​ധ സ്പോ​ർ​ട്സ് ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ, നീ​ന്ത​ൽ, ഫെ​ൻ​സിം​ഗ്, സ്കേ​റ്റിം​ഗ്, ബാ​ഡ്മി​ന്‍റ​ണ്‍, ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന ക്യാ​ന്പു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഫെ​ൻ​സിം​ഗ് ഫോ​ണ്‍: 8137993888, ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് പ​റ​പ്പൂ​ർ എ​ഫ്സി ഫോ​ണ്‍: 9447697654, 9447597654, അ​യ്യ​ന്തോ​ൾ കോ​സ്റ്റ്ഫോ​ർ​ഡ് ഫോ​ണ്‍: 7907189202, 0487 2365988.