ക​ന​ക​മ​ല മ​ഹാ​തീ​ർ​ഥാ​ട​നം ഇ​ന്ന്
Sunday, April 2, 2023 12:50 AM IST
കൊ​ട​ക​ര: ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ക​ന​ക​മ​ല കു​രി​ശു​മു​ടി മ​ഹാ​തീ​ർ​ഥാ​ട​നം ഇ​ന്ന്. മ​ഹാ​തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന ആ​യി​ര​ങ്ങ​ൾ അ​ടി​വാ​രം പ​ള്ളി​യി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം കു​ത്ത​നെ മ​ല​ക​യ​റി കു​രി​ശു​മു​ടി​യി​ലെ​ത്തി മാ​ർ​തോ​മാ​ശ്ലീ​ഹ​യെ വ​ണ​ങ്ങും. മ​ഹാ​തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ടി​വാ​ര​ത്തും കു​രി​ശു​മു​ടി​യി​ലും പൂ​ർ​ത്തി​യാ​യി. 84-ാമ​ത് ക​ന​ക​മ​ല കു​രി​ശു​മു​ടി നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു മ​ഹാ​തീ​ർ​ഥാ​ട​നം.
തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​നു പൊ​തു സ​മ്മേ​ള​നം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. വി​ൽ​സ​ൻ ഈ​ര​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബെ​ന്നി ബ​ഹ​നാ​ൻ എം​പി, സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, കൊ​ട​ക​ര- കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു കു​രി​ശു​മു​ടി​യി​ലേ​ക്ക് മ​ഹാ​തീ​ർ​ഥാ​ട​നം ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​രി​ശു​മു​ടി​യി​ൽ ദി​വ്യ​ബ​ലി ഉ​ണ്ടാ​കും. 16നു ​വി​ശ്വാ​സ പ്ര​ഖ്യാ​പ​ന തി​രു​നാ​ളോ​ടു​കൂ​ടി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ന​ക​മ​ല തീ​ർ​ഥാ​ട​നം സ​മാ​പി​ക്കു​ന്ന​ത്.