ലൂ​ർ​ദ് സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ "​താ​ങ്ങാ​യ്... ത​ണ​ലാ​യ്’ പദ്ധതി
Sunday, April 2, 2023 12:50 AM IST
തൃ​ശൂ​ർ: ലൂ​ർ​ദ് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൻ​റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ’താ​ങ്ങാ​യ്... ത​ണ​ലാ​യ്’ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു.
ഒ​രോ വ​ർ​ഷ​വും അ​ർ​ഹ​രാ​യ നൂ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ആ​യി​രം രൂ​പ​വീ​തം ചെ​ല​വു ക​ണ​ക്കാ​ക്കി ഒ​രു ല​ക്ഷം രൂ​പ സ്കൂ​ളി​നു ന​ല്കും. ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ലും മ​റ്റ് അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്കും. അ​തി​രൂ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ജോ​ഷി ചി​റ​മ്മ​ൽ, സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​ഞ്ഞാ​പ്പു എ​ന്നി​വ​ർ സ​മ്മ​ത​പ​ത്രം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ആ​ർ. ഷീ​ജ എ​ന്നി​വ​ർ​ക്കു കൈ​മാ​റി.