ത്ര​സി​പ്പി​ക്കു​ന്ന മെ​യ്യ​ഭ്യാ​സ​വു​മാ​യി ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ്
Sunday, April 2, 2023 12:50 AM IST
തൃ​ശൂ​ർ: കാ​ണി​ക​ളാ​യെ​ത്തി​യ കു​ട്ടി​ക​ളെ ത​ന്പി​ൽ ക​യ​റ്റി അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കി ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ്. കോ​മാ​ളി​ക​ൾ​ക്കൊ​പ്പ​മു​ള്ള കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക പ്ര​ക​ട​ന​ങ്ങ​ൾ സ​ദ​സി​ൽ കൂ​ട്ട​ച്ചി​രി​യു​യ​ർ​ത്തി. ആ​സ്വാ​ദ​ക​രെ​യും കൈ​യി​ലെ​ടു​ത്താ​യി​രു​ന്നു ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ് പ്ര​ക​ട​ന​ങ്ങ​ൾ. ആ​ദ്യ​ഷോ​യി​ൽ​ത​ന്നെ നി​റ​ഞ്ഞ സ​ദ​സി​നു മു​ന്പി​ലാ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ൾ.
റോ​ക്ക് മ്യൂ​സി​ക്കി​നൊ​പ്പം ചു​വ​ടു​ക​ൾ​വ​ച്ചു​കൊ​ണ്ടു​ള്ള എ​ത്യോ​പ്യ​ൻ ക​ലാ​കാ​രന്മാ​രു​ടെ ബാ​ല​ൻ​സിം​ഗ് വി​ദ്യ​ക​ളും മ​ണി​പ്പൂ​രി ക​ലാ​കാ​രി​ക​ളു​ടെ മെ​യ്യ​ഭ്യാ​സ​ങ്ങ​ളും വാ​ൾ വാ​യി​ലൂ​ടെ വി​ഴു​ങ്ങി​യു​ള്ള പ്ര​ക​ട​ന​ങ്ങ​ളും വി​സ്മ​യ​ക​ര​മാ​ണ്. സോ​ഡ് ആ​ക്ട്, ഗ്രൂ​പ്പ് ആ​ക്രോ​ബാ​റ്റി​ക്സ്, അ​മേ​രി​ക്ക​ൻ ലിം​ബിം​ഗ് ബോ​ർ​ഡ്, റ​ഷ്യ​ൻ സ്പെ​ഡ് റിം​ഗ്, റ​ഷ്യ​ൻ ഡ​വി​ൾ ക്ലൗ​ണ്‍ ഐ​റ്റം, റ​ഷ്യ​ൻ വെ​ർ​ട്ടി​ക്ക​ൽ ഗ്വി​ങ്ങിം​ഗ് അ​ക്രോ​ബാ​റ്റ് തു​ട​ങ്ങി​യ​വ ആ​ളു​ക​ളെ ത്ര​സി​പ്പി​ക്കും.
അ​തി​സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്കു റ​ഷ്യ​ൻ ബാ​ലെ​യു​ടെ സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​മാ​യു​ണ്ട്. അ​പൂ​ർ​വ ഇ​നം പ​ക്ഷി​ക​ളാ​യ മ​ക്കാ​വോ, കാ​ക്കാ​ട്ടൂ​സ് എ​ന്നി​വ​യു​ടെ​യും നാ​യ്ക്ക​ളു​ടെ​യും പ്ര​ക​ട​നം അ​തി​ശ​യ​ക​ര​മാ​ണ്. ശ​ക്ത​ൻ ന​ഗ​റി​ൽ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കി​ട്ട് നാ​ലി​നും രാ​ത്രി ഏ​ഴി​നു​മാ​ണ് ഷോ​ക​ൾ. നൂ​റൂ രൂ​പ​മു​ത​ൽ 400 രൂ​പ​വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ.