അ​രാകു​ള​ം പു​ന​രു​ജ്ജീ​വ​നം
Sunday, April 2, 2023 12:52 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ജ​ല​സ്രോ​ത​സ്‌​സ് ആ​യ അ​രാകു​ള​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
ഒ​രു കോ​ടി 17 ല​ക്ഷം രൂ​പ​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ആ​ണ് ന​ഗ​ര​സ​ഭ അം​ഗീ​ക​രി​ച്ച​ത്.​അ​മൃ​ത് 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​ത്.
കൂ​ടാ​തെ കു​ളം ശു​ചീ​ക​രി​ച്ച് സ​മ​ഗ്ര​മാ​യ പ്രാ​ദേ​ശി​ക​കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.
അ​മ്മ വാ​യ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും​ന​ഗ​ര​സ​ഭ ലൈ​ബ്ര​റി​യി​ൽ സൗ​ജ​ന്യ നി​ര​ക്കി​ൽ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കും .
ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് എ​ൽ പി ​സ്കൂ​ളു​ക​ൾ വ​ഴി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
ചെ​യ​ർ​മാ​ൻ കെ.ആ​ർ. ജൈ​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.