പേ​ര് ഒ​ഴി​വാ​ക്കി​യ​തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Sunday, April 2, 2023 12:54 AM IST
വേ​ലൂ​ർ: പു​ലി​യ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​പ്പോ​ൾ സെ​ന്‍റ് തോ​മ​സ് എ​ന്ന പേ​ര് ഒ​ഴി​വാ​ക്കി​യ​തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് വേ​ലൂ​ർ ഫൊ​റോ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
100 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വി​വി​ധ ക​ത്തോലി​ക്കാ സ​മു​ദാ​യ​ങ്ങ​ൾ ചേ​ർ​ന്ന് സ്ഥാ​പി​ച്ച ഈ ​വി​ദ്യാ​ല​യം 1980 വ​രെ കു​ട്ടി​ക​ളു​ടെ മ​ത​ബോ​ധ​ന കേ​ന്ദ്രം കൂ​ടി​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നു​ള്ള കു​രി​ശു​പ​ള്ളി​യും ഈ ​വി​ദ്യാ​ല​യ കോ​ന്പൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ എ​ല്ലാം വി​സ്മ​രി​ച്ച് പേ​ര് ഒ​ഴി​വാ​ക്കി​യ​തി​നു പു​റ​കി​ൽ ചി​ല ക്രൈ​സ്ത​വ വി​രു​ദ്ധ നി​ക്ഷി​പ്ത താ​ല്പ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​പ്പോ​ഴും സ​ർ​ക്കാ​ർ നാ​മ​ധേ​യ​ത്തോ​ടൊ​പ്പം നി​ല​വി​ലു​ള്ള പേ​രു​ക​ൾ സം​ര​ക്ഷി​ക്കു​ക​യും നി​ല​നി​ർ​ത്തു​ക​യും ചെ​യ്യാ​റു​ണ്ട്.
പു​ലി​യ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ വേ​ലൂ​ർ പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പും കാ​ണി​ക്കു​ന്ന അ​സ​ഹി​ഷ്ണു​ത പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. വേ​ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​റാ​ഫേ​ൽ താ​ണി​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, ജോ​ഷി വ​ട​ക്ക​ൻ, പി.​ഐ. ലാ​സ​ർ, ജോ​ണ്‍ ക​ള്ളി​യ​ത്ത്, ര​ഞ്ജി​ത് പോ​ൾ, ചാ​ൾ​സ്, സേ​വി ജേ​ക്ക​ബ്, ജോ​സ് ചെ​ന്പി​ശേ​രി, ജോ​ണ്‍​സ​ണ്‍ ചു​ങ്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച അ​ഞ്ചി​ന് പു​ലി​യ​ന്നൂ​ർ സെ​ന്‍റ​റി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.